വിറകുവെട്ടുന്നതിനിടെ വാക്കത്തിയുടെ മുന തലയിൽ കൊണ്ടു; ഒന്നര വയസുകാരന് ദാരുണാന്ത്യം

Mail This Article
×
കണ്ണൂർ∙ ആലക്കോട് കോളിയിൽ മുത്തശ്ശി വിറകുവെട്ടുന്നതിനിടെ വാക്കത്തിയുടെ മുന തലയിൽ കൊണ്ട് ഒന്നര വയസ്സുകാരൻ മരിച്ചു. പൂവഞ്ചാലിലെ പുലിക്കിരി വിഷ്ണുവിന്റെയും പ്രിയയുടെയും മകൻ ദയാൽ ആണ് മരിച്ചത്. മൃതദേഹം പരിയാരത്തെ കണ്ണൂർ സർക്കാർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് നാലോടെ ആയിരുന്നു സംഭവം.
മുത്തശ്ശി നാരായണി വിറകു വെട്ടുകയായിരുന്നു. നാരായണിയുടെ പിൻഭാഗത്തുനിന്നു കുട്ടി മുന്നിലേക്കു ഓടി വരവെയാണ് അപകടമുണ്ടായത്. നാരായണിയുടെ ഏക മകളാണ് കുട്ടിയുടെ മാതാവ് പ്രിയ. സംഭവം നടക്കുമ്പോൾ പ്രിയക്കു പുറമേ നാരായണിയുടെ സഹോദരിയും വീട്ടിൽ ഉണ്ടായിരുന്നു. മരിച്ച ദയാലിന്റെ സഹോദരി ദീക്ഷിത പിതാവ് വിഷ്ണുവിന്റെ കൂടെ പൂവഞ്ചാലിലാണ് താമസിക്കുന്നത്. നാരായണിയ്ക്ക് കാഴ്ചപരിമിതിയുണ്ട്.
English Summary:
Tragic accident in Alakkode claims life of one-and half-year-old boy: Child death in Alakkode, Kerala, resulted from a tragic axe accident. A one-and-a-half-year-old boy died after being struck by an axe while his grandmother was chopping wood.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.