കോളജിലേക്ക് പോകുന്നതിനിടെ കാറപകടം; യുഎസിൽ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

Mail This Article
×
കോഴിക്കോട്∙ മലയാളി വിദ്യാര്‍ഥിനി യുഎസിൽ വാഹനാപകടത്തില്‍ മരിച്ചു. വടകര സ്വദേശിനി ഹെന്ന (21) ആണ് മരിച്ചത്. ന്യൂജഴ്‌സിയിലെ റട്ട്‌ഗേസ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയായിരുന്നു.
കോളജിലേക്ക് പോകുന്ന വഴിയില്‍ ഹെന്ന സഞ്ചരിച്ച കാറും മറ്റൊരു കാറും ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. വടകര സ്വദേശി അസ‌്‌ലമിന്റെയും ചേളന്നൂര്‍ സ്വദേശി സാജിദയുടെയും മകളാണ്. മാതാപിതാക്കൾക്കൊപ്പം ന്യൂജഴ്‌സിയിലാണ് ഹെന്ന താമസിച്ചിരുന്നത്.
English Summary:
Malayali student death in US car accident: A 21-year-old Malayali student died in a car accident in New Jersey.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.