കൊല്ലപ്പെട്ടവരിൽ യുഎസിൽ നിന്നെത്തിയ ടിസിഎസ് ജീവനക്കാരനും; ബിതൻ എത്തിയത് അവധിക്കാലം ആഘോഷിക്കാൻ

Mail This Article
×
ന്യൂ ഡൽഹി∙ പെഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഫ്ലോറിഡയിലെ ഐടി ജീവനക്കാരന്‍ ബിതൻ അധികാരിയും (40). കഴിഞ്ഞ ആഴ്ചയാണ് ടിസിഎസ് ജീവനക്കാരനായ ബിതൻ ഫ്ലോറിഡയിൽനിന്ന് എത്തിയത്. തുടർന്ന് അവധി ദിവസങ്ങൾ ചെലവഴിക്കാൻ ഭാര്യയ്ക്കും മൂന്ന് വയസ്സുള്ള മകനുമൊപ്പം കശ്മീരിലെത്തുകയായിരുന്നു. സന്ദർശനത്തിനു ശേഷം വ്യാഴാഴ്ച കൊൽക്കത്തയിലേക്കു മടങ്ങാനിരിക്കെയായിരുന്നു ദുരന്തം. ഭാര്യ സോഹിണിയും മകനും കശ്മീരിൽ സുരക്ഷിതരാണ്.
വിവരം അറിഞ്ഞതിനു പിന്നാലെ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സോഹിണിയുമായി സംസാരിച്ചു. ഇവരുടെ ദുഖത്തിൽ ആശ്വസിപ്പിക്കാൻ വാക്കുകളില്ല എന്നാണ് മമത എക്സില്‍ കുറിച്ചത്. മൃതദേഹം എത്രയും വേഗം നാട്ടിലേക്കെത്തിക്കാനുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് മമതാ ബാനർജി അറിയിച്ചു.
English Summary:
Pahalgam attack: TCS employee Bithan Adhikari was killed in a Pahalgam terrorist attack while vacationing in Kashmir. The West Bengal Chief Minister is supporting his wife and son who were unharmed, and efforts are underway to bring his body back home.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.