ADVERTISEMENT

മുംബൈ ∙ മൊബൈൽ ഫോണിൽ ഉച്ചത്തിൽ സംസാരിച്ചതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളിൽനിന്ന് തള്ളിയിട്ട് കൊന്ന കേസിൽ മുംബൈയിൽ ഒരാൾ അറസ്റ്റിൽ. പ്രതി അഫ്സർ ആലമിനെയാണ് (25) പൊലീസ് അറസ്റ്റ് ചെയ്തത്. ജിതേന്ദ്ര ചൗഹാൻ (30) ആണു കൊല്ലപ്പെട്ടത്. കെട്ടിട നിർമാണ തൊഴിലാളികളാണ് ഇരുവരും. കാന്തിവ്‌ലി വെസ്റ്റിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ തൊഴിലാളികൾ വിശ്രമിക്കുന്ന സ്ഥലത്തായിരുന്നു ഇവർ ഒരുമിച്ച് താമസിച്ചിരുന്നത്.

കഴിഞ്ഞ ദിവസം രാത്രി അഫ്സർ ആലം ഫോണിൽ ഐപിഎൽ മത്സരം കാണുന്നതിനിടെ ജിതേന്ദ്ര ചൗഹാൻ ഫോണിൽ ഉച്ചത്തിൽ സംസാരിച്ചിരുന്നു. ശബ്ദം താഴ്ത്താൻ ആവശ്യപ്പെട്ടെങ്കിലും സംസാരം തുടർന്നതോടെയാണ് സംഘർഷം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

English Summary:

Mumbai Construction Worker Murder: Friend Arrested After Deadly Argument

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com