മേക്കപ്പ് കഴുകിക്കളയാൻ നദിയിൽ ഇറങ്ങി; സിനിമാ ചിത്രീകരണത്തിനിടെ ഡാൻസർ മുങ്ങിമരിച്ചു

Mail This Article
×
മുംബൈ ∙ ബോളിവുഡ് സിനിമയുടെ ചിത്രീകരണത്തിനിടെ ഡാൻസർ മുങ്ങിമരിച്ചു. നടൻ റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്യുന്ന രാജാ ശിവാജി സിനിമയിൽ ഡാൻസർ വേഷം ചെയ്യുന്ന സൗരഭ് ശർമ (26)യാണ് മേക്കപ്പ് കഴുകിക്കളയാൻ കൃഷ്ണാ നദിയിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. രണ്ടു ദിവസത്തോളം നടത്തിയ തിരച്ചിലിനൊടുവിൽ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
മറാഠാ ചക്രവർത്തി ശിവാജിയുടെ ജീവിതം പറയുന്ന ചിത്രത്തിൽ റിതേഷ് തന്നെയാണ് നായകനായും അഭിനയിക്കുന്നത്.
English Summary:
Dancer Perishes in Krishna River Accident: A Bollywood dancer, Sourabh Sharma, tragically drowned while washing off makeup in the Krishna River during the filming of Ritesh Deshmukh's *Raja Shivaji*.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.