ഇരട്ടസഹോദരിക്കൊപ്പം ജന്മദിനാഘോഷത്തിനെത്തി; സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ ആറു വയസ്സുകാരൻ മുങ്ങി മരിച്ചു

Mail This Article
×
കൽപറ്റ (വയനാട്)∙ കണിയാമ്പറ്റ ചീക്കല്ലൂരിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ ആറു വയസ്സുകാരൻ മുങ്ങിമരിച്ചു. തെലങ്കാന ജോഗിപെട്ട് ചിറ്റ്കുൾ സ്വദേശിയായ ദിലീപ് റെഡ്ഡിയുടെ മകൻ നിവിൻ റെഡ്ഡിയാണ് മരിച്ചത്.
നിവിന്റെയും ഇരട്ട സഹോദരിയുടെയും ജന്മദിനം ആഘോഷിക്കാനായി കുടുംബസമേതം എത്തിയതായിരുന്നു ഇവർ. ശനിയാഴ്ച രാവിലെ ഒൻപതരയോടെ മറ്റുള്ളവർ ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടി ആരുമറിയാതെ നീന്തൽക്കുളത്തിനുടത്തേയ്ക്കു പോകുകയും അബദ്ധത്തിൽ കുളത്തിൽ വീഴുകയുമായിരുന്നു എന്നാണ് വിവരം. ഉടൻ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
English Summary:
Tragic Death: Drowning accident claims the life of a six-year-old boy in Kalpetta. Nivin Reddy, a Telangana native, tragically drowned in a private resort's swimming pool while celebrating his birthday with his family.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.