ADVERTISEMENT

തിരുവനന്തപുരം∙ തൃശൂര്‍ പൂരം നടത്തിപ്പില്‍ പിന്തുണ തേടി തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടു. തിരുവനന്തപുരത്ത് പഴയ എകെജി സെന്ററിലെത്തിയാണ് ദേവസ്വം ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടത്. സിപിഎം സംസ്ഥാന കമ്മിറ്റി യോഗം നടക്കുന്നതിനാലാണു മുഖ്യമന്ത്രി ഇന്നു രാവിലെ ഇവിടെയെത്തിയത്. 

മുഖ്യമന്ത്രി വാഹനം നിര്‍ത്തി പുറത്തേക്ക് ഇറങ്ങിയപ്പോള്‍ തന്നെ ഭാരവാഹികള്‍ തൃശൂര്‍ പൂരത്തിന്റെ ബ്രോഷര്‍ കൈമാറി. ഒപ്പം നിന്ന് ഫോട്ടോയെടുത്തു. ഇതിനിടെ തിരുവമ്പാടി ദേവസ്വത്തിലെ അംഗം മുഖ്യമന്ത്രിയുടെ പാദം തൊട്ട് അനുഗ്രഹം തേടിയത് വേറിട്ട കാഴ്ചയായി. ദേവസ്വത്തിലെ അംഗമായ വിജയ മേനോനാണ് കാല്‍ തൊട്ട് അനുഗ്രഹം തേടിയത്. 

നല്ല രീതിയില്‍ പൂരം നടക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ദേവസ്വം പ്രസിഡന്റ് ഡോ.സുന്ദര്‍ മേനോന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. പൂരം കാണാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചു. പറ്റിയാല്‍ എത്താമെന്ന് അദ്ദേഹം അറിയിച്ചതായും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.

English Summary:

Thrissur Pooram Festival: The Thiruvambadi Devaswom met with the Chief Minister Pinarayi Vijayan in Thiruvananthapuram, receiving assurances and an invitation to attend the Thrissur Pooram event.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com