‘സിഎംആർഎലിന് സേവനം നൽകാതെ പണം കൈപ്പറ്റിയെന്ന് മൊഴി നൽകിയിട്ടില്ല’: നിഷേധിച്ച് വീണാ വിജയൻ

Mail This Article
×
തിരുവനന്തപുരം∙ സിഎംആർഎലിന് സേവനം നൽകാതെ പണം കൈപ്പറ്റിയെന്ന് എസ്എഫ്ഐഒയ്ക്കു മൊഴി നല്‍കിയിട്ടില്ലെന്ന് വീണാ വിജയൻ. ‘‘അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ മൊഴി നൽകി, അവർ അത് രേഖപ്പെടുത്തി. എന്നാല്‍, സേവനം നൽകാതെ പണം കൈപ്പറ്റിയെന്ന് മൊഴി നൽകിയില്ല.’’– വീണ പറഞ്ഞു.
ഇത്തരം പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു. സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് വീണയുടെ പ്രസ്താവന. വീണ സേവനം നല്‍കിയിട്ടില്ലെന്ന് സമ്മതിച്ചതായി എസ്എഫ്ഐഒ കുറ്റപത്രത്തിലുണ്ടെന്ന് പുറത്തുവന്നതിനു പിന്നാലെയാണിത്.
പുറത്തുവരുന്നത് വീണാ വിജയന്‍ മൊഴിയായി പറയാത്ത കാര്യങ്ങളാണെന്നും കോടതിക്ക് മുന്‍പിലുള്ള വിഷയമാണിതെന്നും സംഭവത്തിൽ വീണയുടെ ഭർത്താവും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു.
English Summary:
CMRL-Exalogic Controversy: Veena Vijayan denies receiving money without providing services in the CMRL-Exalogic deal, refuting claims in the SFIO charge sheet.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.