വി.എസ്. അച്യുതാനന്ദൻ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേകം ക്ഷണിതാവ്; തീരുമാനം വിമർശനങ്ങൾക്കിടെ

Mail This Article
×
തിരുവനന്തപുരം ∙ വി.എസ്. അച്യുതാനന്ദനെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേകം ക്ഷണിതാവ്. വിഎസിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താതിരുന്നത് കൊല്ലത്തു നടന്ന പാർട്ടി സമ്മേളനത്തിൽ അസ്വാരസ്യങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സമിതിയുടെ തീരുമാനം.
പാർട്ടിയുടെ മുതിർന്ന നേതാക്കളായ പാലോളി മുഹമ്മദ് കുട്ടി, വൈക്കം വിശ്വൻ എന്നിവരെയും പ്രത്യേകം ക്ഷണിതാക്കളാകും. എ.കെ.ബാലൻ, എം.എം. മണി, കെ.ജെ.തോമസ്, പി. കരുണാകരൻ, ആനാവൂർ നാഗപ്പൻ എന്നിവരെയും പ്രത്യേകം ക്ഷണിതാക്കളാക്കിയിട്ടുണ്ട്. വീണാ ജോർജ് മാത്രമാണ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവ്.
English Summary:
VS Achuthanandan Back in CPM State Committee as Special Invitee: VS Achuthanandan's return as a special invitee to the CPM state committee aims to quell dissent after his exclusion sparked controversy at the Kollam conference.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.