കാനഡയിൽ ലാപു ലാപു ആഘോഷത്തിനിടയിലേക്കു കാർ ഇടിച്ചു കയറി; ഒട്ടേറെ മരണം

Mail This Article
×
വാൻകൂവർ∙ കാനഡയിലെ വാൻകൂവറിൽ തെരുവിൽ നടന്ന ലാപു ലാപു ആഘോഷത്തിനിടയിലേക്കു കാർ ഇടിച്ചു കയറി ഏതാനും ആളുകൾ മരിക്കുകയും ഒട്ടേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തു. മരണസംഖ്യ സംബന്ധിച്ച് കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല.
ആഘോഷം നടന്നിരുന്ന ഫ്രേസർ സ്ട്രീറ്റിനും 41ാം അവന്യൂവിനും സമീപത്തുണ്ടായിരുന്ന ആൾക്കൂട്ടത്തിലേക്ക് ഒരാൾ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം. സംഭവത്തിൽ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
English Summary:
Multiple Casualties Reported in Car Crash in Vancouver's Lapu Lapu Celebration : car plowed into Lapu Lapu celebration in Vancouver, resulting in multiple deaths and injuries. The driver has been apprehended, and authorities are investigating the cause of the incident.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.