ADVERTISEMENT

കോഴിക്കോട്∙ ‘തുടരും’ ക്യാംപെയിനിലൂടെ എൽഡിഎഫ് എന്തു തുടരുമെന്നാണ് ഉദ്ദേശിക്കുന്നതെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ ആശാ വർക്കർമാരുടെ സമരം ‘തുടരു’മെന്നാണോ അതോ വിലക്കയറ്റവും തൊഴിലില്ലായ്മയും തുടരുമെന്നാണോ മനസ്സിലാക്കേണ്ടത്. ഒൻപതാം വർഷം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണു സംസ്ഥാന സർക്കാർ. ആർക്കാണ് ഇവിടെ ആഘോഷം? 

സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ എന്ത് ആഘോഷിക്കാനാണു സംസ്ഥാനസർക്കാർ ഇറങ്ങിയതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. മുനമ്പത്തെ അറുനൂറോളം കുടുംബങ്ങളുടെ ജീവിത പ്രശ്നം പരിഹരിക്കുന്ന വഖഫ്ബില്ലിനെ കോൺഗ്രസ് എതിർത്തു. വോട്ട് ബാങ്ക് നോക്കിയാണ് സിപിഎം നിലപാടെടുത്തത്. എന്നിട്ടാണ് ഇവർ ബിജെപിയെ വർഗീയപാർട്ടിയെന്ന് വിമർശിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപി ജില്ലാക്കമ്മിറ്റിയുടെ വികസിതകേരളം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

English Summary:

Rajeev Chandrasekhar against LDF: Asha Workers Strike, Inflation, Unemployment: BJP Challenges LDF's "Tudarum".

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com