ADVERTISEMENT

ന്യൂഡൽഹി ∙ പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ ആയുധങ്ങളും നൽകി ചൈന. ചൈനയുടെ നൂതന മിസൈലുകൾ പാക്കിസ്ഥാൻ വ്യോമസേനയ്ക്ക് ലഭിച്ചെന്നാണു റിപ്പോർട്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ ആയുധങ്ങളും ദീർഘദൂര മിസൈലുകളുമാണു ചൈന വിതരണം ചെയ്തത്. പിഎൽ – 15 ദീർഘദൂര മിസൈലുകളാണ് പാക്കിസ്ഥാനു നൽകിയത്. 

പാക്ക് വ്യോമസേന പുറത്തുവിട്ട ഏറ്റവും പുതിയ ജെ‌എഫ് -17 ബ്ലോക്ക് III യുദ്ധവിമാനങ്ങളില്‍ പി‌എൽ -15 ബിയോണ്ട് വിഷ്വൽ റേഞ്ച് (ബി‌വി‌ആർ)  മിസൈലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ചൈനീസ് പീപ്പിൾസ് ലിബറേഷന്‍ ആര്‍മിയുടെ ആഭ്യന്തര സ്റ്റോക്കുകളിൽ നിന്നാണ് ഇത് പാക്ക് സൈന്യത്തിനു ലഭ്യമായതെന്നാണു വിവരം. ഈ മിസൈലിന് 200 മുതൽ 300 കിലോമീറ്റർ വരെ (120–190 മൈൽ) ദൂരപരിധിയുണ്ടെന്നാണു റിപ്പോർട്ട്. 

തുർക്കി വ്യോമസേനയുടെ 7 സി – 130 ഹെർക്കുലീസ് വിമാനങ്ങളും പാക്കിസ്ഥാനിൽ എത്തിയിട്ടുണ്ട്. 6 വിമാനങ്ങൾ കറാച്ചിയിലും ഒരു വിമാനം ഇസ‍്‍ലാമാബാദിലുമാണ് ഇറക്കിയത്.

LISTEN ON

English Summary:

China's military aid to Pakistan: China Delivers Advanced PL-15 Missiles to Pakistan, Enhancing Air Force Capabilities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com