ADVERTISEMENT

കൊച്ചി ∙ കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ച റാപ്പർ വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. നേരത്തെ ഫ്ലാറ്റിൽ നിന്ന് 5 ഗ്രം കഞ്ചാവ് പിടിച്ച കേസിൽ വേടനെയും മ്യൂസിക് ബാൻഡിലെ അംഗങ്ങളായ എട്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറവായിരുന്നതിനാലാണ് ഇവർക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചത്. സ്റ്റേഷനിൽനിന്നു ജാമ്യം നേടിയതിനു പിന്നാലെ തന്നെ വേടനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

മാലയിൽനിന്നു കണ്ടെത്തിയ പുലിയുടെ പല്ലാണ് നാടകീയ സംഭവങ്ങൾക്കു വഴിയൊരുക്കിയത്. പുലിപ്പല്ല് തമിഴ്നാട്ടിൽ നിന്നുള്ള ആരാധകൻ സമ്മാനിച്ചത് ആണെന്നാണ് വേടന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവെടുപ്പിനായി വേടനെ കോടനാട് റേഞ്ച് ഓഫിസ് പരിധിയിലെ മേയ്ക്കപ്പാല സ്റ്റേഷനിലേക്കു കൊണ്ടുപോകും. ചൊവ്വാഴ്ച പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ ഹാജരാക്കുകയും ചെയ്യും.

English Summary:

Forest Department take Rapper Vedan in Custody: Rapper Vedan's arrest highlights the unexpected turn of events following a ganja case. A gifted tiger tooth led to his rearrest by the Forest Department, resulting in further legal proceedings.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com