ADVERTISEMENT

കോട്ടയം ∙ ചങ്ങനാശേരി മോസ്കോയിൽ വീട്ടിൽ യുവതി മരിച്ച നിലയിൽ. മോസ്കോ സ്വദേശി മല്ലിക (38) ആണ് മരിച്ചത്. മല്ലികയുടെ ഭർത്താവ് അനീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹത്തിൽ മുറിവേറ്റ പാടുകളും രക്തക്കറയുമുണ്ട്. 

ഇന്ന് പുലർച്ചെ ആറുമണിയോടുകൂടി വീട്ടിലെ മുറിക്കുള്ളിലാണ് മല്ലികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അനീഷ് തന്നെയാണ് മല്ലിക മരിച്ചു കിടക്കുന്ന വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥിരമായി വീട്ടിൽ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുന്ന ആളാണ് അനീഷ് എന്ന് പൊലീസ് പറഞ്ഞു. ഇതു സംബന്ധിച്ച് മല്ലിക പൊലീസിൽ പരാതി നൽകിയിരുന്നു.

English Summary:

Kottayam Murder : A young woman, Mallika, was found dead in her Kottayam home with injuries. Her husband, Anees, is in police custody following the discovery of blood stains at the crime scene.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com