തിരുനെൽവേലിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; 7 മരണം

Mail This Article
×
കന്യാകുമാരി ∙ തിരുനെൽവേലി നാഞ്ചിനേരിക്ക് സമീപമുള്ള ദളപതിസമുദ്രത്തില്‍ കാറുകൾ കൂട്ടിയിടിച്ച് ഏഴു മരണം. ഒരു കാറിലെ ആറു പേർ ഉൾപ്പെടെ 7 പേരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. മധുര മീനാക്ഷി ക്ഷേത്ര ദർശനം നടത്തി മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ നാഗർകോവിൽ ഭാഗത്തുനിന്നു വന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
കന്യാകുമാരി അഞ്ചുഗ്രാമം സ്വദേശികളാണ് മരിച്ചത്. ഒട്ടേറെപ്പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ തിരുനെൽവേലി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
English Summary:
Thirunelveli Car Accident Kills Seven: Seven people died in a head-on collision near Tirunelveli after visiting the Madurai Meenakshi Temple, with six fatalities in a single vehicle.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.