ADVERTISEMENT

ആലപ്പുഴ∙ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ടെലിവിഷൻ റിയാലിറ്റി ഷോ താരം ജിൻ്റോയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. താൻ നിരപരാധിയാണെന്ന് ജിന്റോ മാധ്യമങ്ങളോടു പറഞ്ഞു കേസിലെ ഒന്നാം പ്രതി തസ്‌ലിമയുമായി പരിചയമുണ്ട്. രണ്ടു തവണ പണം നൽകി. അച്ഛൻ മരിച്ചെന്നു പറഞ്ഞതു കൊണ്ടാണ് പണം കൊടുത്തത്. താൻ ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കാറില്ല. തെറ്റായ വാർത്ത കൊടുത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജിന്റോ പറഞ്ഞു.

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമയെ അറിയാമെന്ന് സിനിമാ നിർമാണ സഹായി ജോഷിയും മൊഴി നൽകി. ലഹരി ഇടപാടുകളുമായി ബന്ധമില്ലെന്നും തസ്‍ലിമ പണം ആവശ്യപ്പെട്ടപ്പോഴെല്ലാം നൽകിയിട്ടുണ്ടെന്നും ജോഷി പറഞ്ഞിരുന്നു. ‘‘സിനിമാ മേഖലയിലെ കോഓർഡിനേറ്റർ എന്നാണ് തസ്‍ലിമ സ്വയം പരിചയപ്പെടുത്തിയത്. ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരുമായി വ്യക്തിപരമായി ബന്ധമില്ല.’’– ജോഷി പറഞ്ഞു.

English Summary:

Jinto Denies Involvement in Hybrid Cannabis Case: Jinto's questioning in the hybrid cannabis case concludes with his denial of involvement.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com