ADVERTISEMENT

ബെംഗളൂരു ∙ ബിജെപി പ്രവർത്തകർ പ്രസംഗം തടസ്സപ്പെടുത്തിയതിനെ തുടർന്ന് എഎസ്പിയെ അടുത്തുവിളിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ അടിക്കാൻ കയ്യോങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ വിലവർധനയിൽ പ്രതിഷേധിച്ച് ബെളഗാവിയിൽ കോൺഗ്രസ് നടത്തിയ റാലിയിലാണ് സംഭവം. കരിങ്കൊടി വീശി മുദ്രാവാക്യം വിളിച്ച് ബിജെപി പ്രവർത്തകർ റാലി അലങ്കോലപ്പെടുത്തിയപ്പോൾ, അരികിൽ നിന്ന എഎസ്പിയെ വിളിച്ച് താനവിടെ എന്തു ചെയ്യുകയാണെന്ന് ചോദിച്ചെന്നും അടിക്കാനായി കൈ ഉയർത്തിയെങ്കിലും പിൻവലിച്ചെന്നുമാണ് പ്രചാരണം.

വേദിയിലുണ്ടായിരുന്ന മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറെ ശകാരിച്ചതായും ആരോപണമുണ്ട്. തുടർന്ന്, കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെവാല മുഖ്യമന്ത്രിയെ അനുനയിപ്പിച്ചതോടെയാണ് പ്രസംഗം തുടർന്നത്. ബിജെപിയും ആർഎസ്എസും സമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി ഇത്തരം നിലപാടു തുടർന്നാൽ സംസ്ഥാനത്തൊരിടത്തും അവരുടെ പരിപാടികൾ നടത്താൻ അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.െക.ശിവകുമാർ മുന്നറിയിപ്പു നൽകി.

English Summary:

Siddaramaiah's Reaction to BJP Disruption in Belagavi: Siddaramaiah's Slap Gesture At Cop After He Loses Cool On Stage

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com