ADVERTISEMENT

തിരുവനന്തപുരം∙ ആറ്റിങ്ങലിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന ബസാണു ഭാഗികമായി കത്തി നശിച്ചത്. ഇന്നു രാവിലെ ആറിനായിരുന്നു സംഭവം. ബസിന്റെ പുറകിലെ ടയറിനാണു തീപിടിച്ചത്.

പുക വരുന്നതു കണ്ടതോടെ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. 36 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ആറ്റിങ്ങലിൽ നിന്നെത്തിയ ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ അരമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.

English Summary:

KSRTC Swift Bus Fire in Attingal: A KSRTC Swift bus caught fire near Attingal this morning while traveling from Kannur to Thiruvananthapuram. Fortunately, all 35 passengers were safely evacuated by the driver before the fire escalated.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com