പാലക്കാട്ട് സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു

Mail This Article
×
പാലക്കാട്∙ കരിമ്പ മൂന്നേക്കറിനു സമീപം തുടിക്കോട് സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. തുടിക്കോട് ആദിവാസി ഉന്നതിയിലെ പ്രകാശന്റെ മക്കളായ പ്രദീപ് (5), പ്രതീഷ് (3), ഇവരുടെ ബന്ധുവായ തമ്പിയുടെ മകൾ രാധിക (9) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. വീടിനു സമീപത്തെ ചിറയിൽ കുട്ടികൾ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുട്ടികളെ അന്വേഷിച്ചെത്തിയ ബന്ധുകളാണ് ചിറയിൽ മുങ്ങിയ നിലയിൽ ഇവരെ കണ്ടത്.
പ്രദീപും പ്രതീഷും പാലക്കാട് ജില്ലാ ആശുപത്രിയിലും രാധിക തച്ചംമ്പാറയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.
English Summary:
Palakkad Drowning: Three children tragically drowned in a pond near Palakkad, Kerala. Two siblings from Thudikkoad and a relative perished in the accident.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.