ADVERTISEMENT

കോട്ടയം ∙ നിർമാതാവ് സാന്ദ്രാ തോമസ് സമർപ്പിച്ചിരുന്ന അധിക്ഷേപ പരാതി അന്വേഷിച്ച പ്രത്യേക സംഘം കുറ്റപത്രം സമർപ്പിച്ചു. നിർമാതാവ് ആന്റോ ജോസഫ് ഒന്നാം പ്രതി ആയിട്ടുള്ള കുറ്റപത്രത്തിൽ ബി.രാകേഷ്, അനിൽ തോമസ്, ഔസേപ്പച്ചൻ വാളക്കുഴി എന്നിവരും പ്രതികളാണ്. താൻ പറഞ്ഞതെല്ലാം സത്യമാണെന്ന് കണ്ടെത്തി പൊലീസ് കുറ്റപത്രം സമർപ്പിച്ചത് വലിയ വിജയമാണെന്ന് സാന്ദ്ര തോമസ് പറഞ്ഞു.

‘‘ഇപ്പോഴും എനിക്കെതിരെയും എന്റെ സിനിമകൾക്കെതിരെയും അതിക്രമങ്ങൾ തുടരുന്നുണ്ട്. എന്നാൽ അവസാനശ്വാസം വരെ ഇത്തരം അനീതികൾക്കെതിരെ പോരാട്ടം തുടരും. സിനിമയുടെ ഐസി കമ്മിറ്റിയിലെ അംഗങ്ങളിൽ പലരും വേട്ടക്കാരാണ്. അങ്ങനെയുള്ളപ്പോൾ അവർക്ക് മുന്നിലെത്തുന്ന ഇരകൾക്ക് എങ്ങനെ നീതി ലഭിക്കും.

അവിടെ പരാതികൾ ഒത്തുതീർപ്പാക്കുകയോ പരാതി നൽകുന്നവർ ഒറ്റപ്പെടുകയോ ചെയ്യുന്ന അവസ്ഥ ഉണ്ടാവുക മാത്രമേ ചെയ്യൂ. ഐസി കമ്മിറ്റിയിലേക്ക് സിനിമയ്ക്കു പുറത്തുനിന്നുള്ളവർ അംഗങ്ങളായാൽ മാത്രമേ അതിന്റെ പ്രവർത്തനം ശരിയായി നടക്കുകയുള്ളു’’ – സാന്ദ്ര തോമസ് പറഞ്ഞു. കേസ് അന്വേഷണം ഫലപ്രദമായി പൂർത്തിയാക്കാൻ സഹായിച്ച മുഖ്യമന്ത്രിക്കും സർക്കാരിനും പൊലീസിനും നന്ദി പറയുകയും ചെയ്തു.

English Summary:

Chargesheet Filed In Defamation Case: A chargesheet has been filed against producer Anto Joseph and others in a defamation case filed by producer Sandra Thomas.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com