ADVERTISEMENT

ഇസ്‌ലാമാബാദ് ∙ പഹൽഗാം ഭീകരാക്രമണം അസ്വസ്ഥപ്പെടുത്തുന്നതും ദാരുണവുമാണെന്ന് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ആത്മപരിശോധനയ്ക്കും അന്വേഷണത്തിനും പകരം മോദി സർക്കാർ വീണ്ടും പാക്കിസ്ഥാനെ കുറ്റം പറയുകയാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. എക്സിലായിരുന്നു ഇമ്രാൻ ഖാന്റെ ആരോപണം. 

‘‘പുൽവാമ ആക്രണം നടന്നപ്പോൾ ഇന്ത്യയ്ക്ക് എല്ലാ സഹകരണവും ഞങ്ങൾ വാഗ്ദാനം ചെയ്തു. പക്ഷേ ഇന്ത്യ വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ല. 2019ൽ ഞാൻ പ്രവചിച്ചതുപോലെ പഹൽഗാം സംഭവത്തിനു ശേഷവും അതുതന്നെയാണ് സംഭവിക്കുന്നത്. ആത്മപരിശോധനയ്ക്കും അന്വേഷണത്തിനും പകരം മോദി സർക്കാർ വീണ്ടും പാക്കിസ്ഥാനെ കുറ്റം പറയുകയാണ്. 1.5 ബില്യൺ ജനങ്ങളുള്ള ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം’’ – ഇമ്രാൻ ഖാൻ പറഞ്ഞു.

English Summary:

Imran Khan against Narendra Modi Government Over Pahalgam Attack: Imran Khan criticizes India's response to the Pahalgam attack. He accuses the Modi government of deflecting blame onto Pakistan instead of conducting a thorough investigation, echoing his concerns from the Pulwama incident.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com