ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കാൻ നീക്കം; നടൻമാരെ പ്രതികളാക്കാനാകില്ലെന്ന് എക്സൈസ്

Mail This Article
×
ആലപ്പുഴ ∙ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കാൻ നീക്കം. നിലവിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നടന്മാരായ ശ്രീനാഥ് ഭാസിയേയും ഷൈൻ ടോം ചാക്കോയേയും പ്രതികളാക്കാൻ കഴിയില്ലെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കേസിൽ പ്രതിയായ തസ്‌ലിമയും ശ്രീനാഥ് ഭാസിയും തമ്മിലുള്ള ചാറ്റുകൾ കണ്ടെത്തിയിരുന്നു. ‘കുഷ് വേണോ?’ എന്ന ചോദ്യത്തിന് ‘വെയ്റ്റ്’ എന്നാണ് നടൻ നൽകിയിരിക്കുന്ന മറുപടി. ‘കുഷ്, ഗ്രീൻ’ എന്നിങ്ങനെയുള്ള വാക്കുകളാണ് ചാറ്റുകളിൽ കഞ്ചാവിന്റെ കോഡ് ഭാഷയായി ഉപയോഗിച്ചിരിക്കുന്നത്.
English Summary:
Alappuzha Cannabis Case: Sreenath Bhasi may be a key witness in the Alappuzha cannabis case. Excise officials discovered incriminating chats involving Sreenath Bhasi, but neither actor faces charges currently.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.