പാലക്കാട്ട് വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് അബദ്ധത്തിൽ കുടിച്ചു; 5 വയസ്സുകാരന്റെ നില ഗുരുതരം

Mail This Article
×
പാലക്കാട്∙ അബദ്ധത്തിൽ ആസിഡ് കുടിച്ച അഞ്ച് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ. കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാൻ ആണ് ആസിഡ് കുടിച്ചത്. വീട്ടിൽ പ്ലാസ്റ്റിക് കുപ്പിയിൽ സൂക്ഷിച്ചിരുന്ന ആസിഡാണ് അബദ്ധത്തിൽ കുടിച്ചത്.
ശരീരത്തിലുള്ള അരിമ്പാറയുടെ ചികിത്സയ്ക്കായി വീട്ടിൽ കൊണ്ടുവന്നു വച്ചതായിരുന്നു ആസിഡ്. കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതരമായി പൊള്ളലേറ്റു. ഫൈസാൻ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
English Summary:
Five-year-old boy injured: Child is critically injured after accidentally drinking acid at home in Palakkad, Kerala.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.