ADVERTISEMENT

വെള്ളമുണ്ട: ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികളായ യുവതിയും യുവാവും  പിടിയില്‍. സുഹൃത്തുക്കളായ കണ്ണൂർ അഞ്ചാംപീടിക കീരിരകത്ത് വീട്ടില്‍ കെ. ഫസല്‍(24), തളിപറമ്പ് സുഗീതം വീട്ടില്‍ കെ. ഷിന്‍സിത(23) എന്നിവരെയാണ് വെള്ളമുണ്ട പൊലീസ് പിടികൂടിയത്. ഇവരില്‍നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവര്‍ സഞ്ചരിച്ച കാറും, 96,290 രൂപയും, മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു.  

മൊതക്കര, ചെമ്പ്രത്താംപൊയില്‍ ജംക്‌ഷനിൽ നടത്തിയ വാഹനപരിശോധനയിലാണ് ഇവരെ പിടികൂടിയത്. കാറിന്റെ ഡിക്കിയില്‍ രണ്ടു കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഉപയോഗത്തിനും വില്‍പനയ്ക്കുമായി ബെംഗളൂരുവിൽനിന്ന് വാങ്ങിയതാണെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. വെള്ളമുണ്ട എസ്എച്ച്ഒ ടി.കെ. മിനിമോള്‍, എസ്.ഐമാരായ എം.കെ. സാദിർ, ജോജോ ജോര്‍ജ്, എ.എസ്.ഐ സിഡിയ ഐസക്, എസ്‌സിപിഒ ഷംസുദ്ധീൻ, സിപിഒമാരായ അജ്മൽ, നൗഷാദ്, അനസ്  സച്ചിന്‍ ജോസ്, ദിലീപ്, അഭിനന്ദ്, സുവാസ്, ഷിബിന്‍, വാഹിദ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

English Summary:

Drug Bust in Kerala: Kannur Friends Arrested with Hybrid Cannabis in Vellamunda.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com