ADVERTISEMENT

ഹൈദരാബാദ്∙ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 28കാരി അറസ്റ്റിൽ. ജൂബിലി ഹിൽസിൽ വീട്ടു ജോലിക്കാരിയായ യുവതിയാണ് ഇതേ വീട്ടിലെ മറ്റൊരു ജോലിക്കാരിയുടെ മകനായ 17കാരനെ പീ‍ഡിപ്പിച്ചത്. പോക്സോ വകുപ്പു പ്രകാരമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഒരേ ക്വാർട്ടേഴ്സിലാണ് പ്രതിയായ യുവതിയും പീഡിപ്പിക്കപ്പെട്ട ആൺകുട്ടിയുടെ കുടുംബവും താമസിച്ചിരുന്നത്. കുട്ടിയെ യുവതി ചുംബിക്കുന്നതു കണ്ട കെട്ടിടത്തിന്റെ മാനേജർ കുട്ടിയുടെ അമ്മയെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് കുട്ടിയുടെ അമ്മ സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോൾ തനിക്ക് സഹോദരനെപ്പോലെയാണ് കുട്ടിയെന്നും ആ സ്നേഹത്തിന്റെ പുറത്താണ് ചുംബിച്ചതെന്നുമാണ് യുവതി മറുപടി നൽകിയത്. പിന്നീട് പിറ്റേ ദിവസം ഇതേക്കുറിച്ച് വീണ്ടും ചോദിച്ചപ്പോഴാണ് ഒറ്റയ്ക്കായിരുന്ന സമയത്ത് യുവതി പലപ്പോഴും മോശമായി പെരുമാറിയെന്നും ഒന്നിലധികം സമയം നിർബന്ധിച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടെന്നും കുട്ടി വെളിപ്പെടുത്തിയത്. ഇക്കാര്യങ്ങൾ പുറത്തുപറഞ്ഞാൽ മോഷണക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പീഡനത്തിനിരയായ കുട്ടി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

English Summary:

Hyderabad POCSO Act arrest: A 28-year-old domestic worker in Hyderabad was arrested for sexually assaulting a minor boy. The woman allegedly abused her position of trust and threatened the victim to silence him.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com