ADVERTISEMENT

കണ്ണൂർ ∙ കുവൈത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ നഴ്സ് ദമ്പതികളുടെ സംസ്കാരം നടത്തി. ശ്രീകണ്ഠപുരം നടുവിൽ മണ്ടളം കുഴിയാത്ത് സൂരജ്, ഭാര്യ എറണാകുളം കോലഞ്ചേരി കട്ടക്കയം ബിൻസി എന്നിവരുടെ മൃതദേഹങ്ങളാണ് മണ്ടളം സെന്റ് ജൂഡ് പള്ളിയിൽ സംസ്കരിച്ചത്.  ഇരുവരെയും അവസാനമായി കാണാൻ ഒട്ടേറെപ്പേരാണ് വീട്ടിലേക്കെത്തിയത്.

കുവൈത്തിലെ ആരോഗ്യവകുപ്പിലും പ്രതിരോധ മന്ത്രാലയത്തിലും നഴ്‌സുമാരായി ജോലി ചെയ്തുവരികയായിരുന്ന ഇവർ. കുവൈത്തിലെ സബാഹ് ആശുപത്രിയിലെ പൊതുദർശനത്തിനു ശേഷമാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവന്നത്.

ഈ മാസം ഒന്നിനാണ് ഇവരെ മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഇരുവരുംതമ്മിൽ തർക്കമുണ്ടായതായാണ് സൂചന. തുടർന്ന് സൂരജ് ബിൻസിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്നാണ് റിപ്പോർട്ട്.

English Summary:

Couple Found Murdered in Kuwait: A nurse couple from Kerala, Suraj and Bincy, were tragically found murdered in Kuwait. Their bodies have been returned to India and laid to rest following a heartbreaking incident.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com