തൃശൂർ പൂരം കാണാൻ നിൽക്കുന്നവർ. ചിത്രം : വിഷ്ണു വി. നായർ / മനോരമ
Mail This Article
×
ADVERTISEMENT
തൃശൂർ ∙ മനസ്സിലും മാനത്തും കാഴ്ചകൾ നിറച്ച പൂരത്തിന്റെ ആവേശത്തിൽ തേക്കിൻകാട് കുടകൾ മാറി മാറി വിരിഞ്ഞു. തെക്കോട്ടിറക്കം പൂർത്തിയാക്കിയ ഭഗവതിമാരുടെ തിടമ്പേറ്റിയ കൊമ്പൻമാർ കൂടിനിന്ന ആൾക്കൂട്ടത്തെ ആവേശത്തിൽ ആറാടിച്ചു. ഇനി കാത്തിരിപ്പിന്റെ മണിക്കൂറുകൾ ആണ്. പുലർച്ചെ 3 മണിയോടെ ആരംഭിക്കുന്ന വെടിക്കെട്ടിനായി നഗരം ഒരുങ്ങിക്കഴിഞ്ഞു. ആദ്യം തിരുവമ്പാടിയാണ് വർണക്കാഴ്ചകളുടെ വിസ്മയത്തിന് തിരിക്കൊളുത്തുക. മൂന്നരയോടെ പാറമേക്കാവിന്റെ വെടിക്കെട്ടും മാനത്ത് നിറത്തിന്റെ ‘പൂരം’ തീർക്കും.
അതേസമയം കഴിഞ്ഞ വർഷം രാത്രി പൂരം അലങ്കോലമായതോടെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫിസില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകളാണ് കലക്ടറുടെ നേതൃത്വത്തിൽ നടന്നത്. ഒടുവിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ ചര്‍ച്ച നടത്തി സമവായത്തിലെത്തുകയായിരുന്നു.. വെളുപ്പിന് അഞ്ചു മണിയോടെ ചര്‍ച്ചകള്‍ തീര്‍ന്ന് വെടിക്കെട്ട് നടത്താന്‍ ഇരുകൂട്ടരും തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഇക്കുറി രാത്രി പൂരത്തിന് പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെയാണ് പൂരനഗരിയിൽ നിയോഗിച്ചിരിക്കുന്നത്. പ്രതിസന്ധിയില്ലാതെ പൂരം നടത്തുക എന്നതാണ് ലക്ഷ്യം. കഴിഞ്ഞ വർഷത്തെ പോലെ കാർക്കശ്യ ബുദ്ധിയോടെ പൊലീസ് പെരുമാറില്ലെന്ന് തന്നെയാണ് പൂരം നടത്തിപ്പുകാരുടെയും പ്രതീക്ഷ.
തൃശൂര്‍ പൂരത്തോട് അനുബന്ധിച്ചുള്ള കുടമാറ്റം.
തൃശൂര്‍ പൂരത്തോട് അനുബന്ധിച്ചുള്ള കുടമാറ്റം.
തൃശൂര്‍ പൂരത്തോട് അനുബന്ധിച്ചുള്ള കുടമാറ്റം.
തൃശൂർ പൂരം കാണാൻ നിൽക്കുന്നവർ. ചിത്രം : വിഷ്ണു വി. നായർ / മനോരമ
തൃശൂർ പൂരം കാണാനെത്തിയവരുടെ തിരക്ക്. ചിത്രം : ജീജോ ജോൺ / മനോരമ
തൃശൂർ പകൽ പൂരം കാണാൻ നിൽക്കുന്നവർ. ചിത്രം : ജീജോ ജോൺ / മനോരമ
തൃശൂർ പൂരം കാണാനെത്തിയവർക്ക് എഐവൈഎഫ് പ്രവർത്തകർ തണ്ണി മത്തൻ വിതരണം ചെയ്യുന്നു. ചിത്രം : ജീജോ ജോൺ / മനോരമ
തൃശൂർ പൂരത്തിലെ ഘടക പൂരം നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥനിൽചിത്രം : ജീജോ ജോൺ / മനോരമ
തൃശൂർ പൂരത്തിലെ ഘടക പൂരം നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥനിൽചിത്രം : ജീജോ ജോൺ / മനോരമ
തൃശൂർ പൂരത്തിലെ ഘടക പൂരം പനമുക്കുപിള്ളി ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിൽ. ചിത്രം : ജീജോ ജോൺ / മനോരമ
തൃശൂർ പൂരത്തിലെ ഘടക പൂരം ലാലൂർ ഭഗവതി വടക്കുന്നാഥനിൽ. ചിത്രം : ജീജോ ജോൺ / മനോരമ
തൃശൂർ പൂരത്തിലെ ഘടക പൂരം ചിയ്യാരം കാരമുക്ക് ഭഗവതി വടക്കുന്നാഥനിൽ. ചിത്രം : ജീജോ ജോൺ / മനോരമ
തൃശൂർ പൂരത്തിലെ ഘടക പൂരങ്ങൾ വടക്കുന്നാഥ ക്ഷേത്രത്തിൽ എത്തിയപ്പോൾ. കണിമംഗലം ശാസ്താ ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളിപ്പ്. ചിത്രം : ജീജോ ജോൺ / മനോരമ
തൃശൂർ പൂരത്തിലെ ഘടക പൂരങ്ങൾ വടക്കുന്നാഥ ക്ഷേത്രത്തിൽ എത്തിയപ്പോൾ. ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളിപ്പ്. ചിത്രം : ജീജോ ജോൺ / മനോരമ
തൃശൂർ പൂരം: ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട് രാമചന്ദ്രൻ വടക്കുംനാഥ സന്നിധിയിൽ.
തൃശൂർ പൂരത്തിന്റെ ഭാഗമായി കണിമംഗലം ശാസ്താവ് തട്ടകത്തിൽനിന്നു പുറപ്പെട്ട് വടക്കുംനാഥ സന്നിധിയിലെത്തിയപ്പോൾ. തൃശൂർ നഗരത്തിൽ എത്തുന്ന ആദ്യ പൂര കാഴ്ചയാണിത്.
തൃശൂർ പൂരത്തിന് ആരംഭം കുറിച്ച് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേഗോപുരനട തുറന്ന് എറണാകുളം ശിവകുമാർ പൂര വിളംബരം നടത്തുന്നത് കാണാൻ കാത്തുനിൽക്കുന്നവർ.
ആയിരങ്ങളെ സാക്ഷിയാക്കി തെക്കേഗോപുര വാതിൽ തുറന്നു. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ പൂര വിളംബരം നടത്തി. ഇതോടെ പൂരച്ചടങ്ങുകൾക്കു തുടക്കമായി.
English Summary:
Thrissur Pooram 2025: Pooram Live Updates. All You Want to Know
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.