ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളി മരിച്ച നിലയിൽ; മൃതദേഹത്തിനു 10 ദിവസത്തിലേറെ പഴക്കം

Mail This Article
×
പാലക്കാട്∙ ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ വർമംകോട് കറുവാൻതൊടി അബ്ദുൽ സമദിന്റെ മകൻ മുഹമ്മദ് ഷാനിബ് (27) മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു.
മൃതദേഹത്തിനു 10 ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് വിവരം. കഴിഞ്ഞ ഏപ്രിൽ 13നാണ് വീട്ടിൽനിന്നു പോയതെന്നും പറയുന്നു. മൃതദേഹം വനത്തിൽനിന്നാണ് കണ്ടെത്തിയത് എന്നാണ് പുറത്തുവന്ന വിവരം.
English Summary:
Malayali Man Found Dead in Gulmarg: Muhammad Shanib, a 27-year-old from Palakkad, Kerala, was discovered deceased in Gulmarg after being missing for over 10 days.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.