ജങ്കാറിൽ കയറ്റുന്നതിനിടെ നിയന്ത്രണം വിട്ടു: കോഴിക്കോട് കാർ ചാലിയാറിൽ വീണു – വിഡിയോ

Mail This Article
×
കോഴിക്കോട്∙ ജങ്കാറിൽ കയറ്റുന്നതിനിടെ നിയന്ത്രണം വിട്ട കാർ ചാലിയാറിൽ വീണു. ചാലിയത്തുനിന്ന് ബേപ്പൂരിലേക്കു പോകാൻ ജങ്കാറിലേക്കു കയറ്റാൻ റിവേഴ്സ് ഗിയറിൽ പോകുമ്പോൾ നിയന്ത്രണം വിട്ട കാർ തലകീഴായി പുഴയിൽ പതിക്കുകയായിരുന്നു. ഏഴു പേർക്ക് നിസാര പരുക്കേറ്റു.
ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി മുഹമ്മദ് ഹനീഫയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. നാട്ടുകാരും കോസ്റ്റൽ പൊലീസും ചേർന്ന് ഇവരെ രക്ഷപ്പെടുത്തി. മീഞ്ചന്തയിൽനിന്ന് ഫയർഫോഴ്സ് യൂണിറ്റും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി.
English Summary:
Kozhikode Ferry Accident: Car plunges into Chaliyar River after losing control while being loaded onto a ferry in Kozhikode.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.