ഏഴു വയസ്സുകാരിയായ പേരക്കുട്ടിയെ പീഡിപ്പിച്ചു; മുത്തച്ഛന് 36 വർഷം തടവ് ശിക്ഷ വിധിച്ച് കണ്ണൂർ പോക്സോ കോടതി

Mail This Article
×
തളിപ്പറമ്പ്∙ ഏഴുവയസ്സുകാരിയ പേരക്കുട്ടിയെ പീഡിപ്പിച്ച മുത്തച്ഛന് 36 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ആണ് തളിപ്പറമ്പ് സ്വദേശിയായ 77 കാരന് ശിക്ഷ വിധിച്ചത്. മറ്റു രണ്ട് പേരക്കുട്ടികളെ കൂടി പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഇതിൽ ഒരു കേസിൽ കണ്ണൂർ പോക്സോ കോടതി വയോധികന് 20 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. മൂന്നാമത്തെ കേസിൽ കുട്ടി കൂറുമാറി.
2023 മേയ്, ജൂൺ മാസങ്ങളിലാണ് ഏഴു വയസ്സുകാരിയെ വയോധികൻ പീഡിപ്പിച്ചതായി പരാതി ഉയർന്നത്. സ്വന്തം വീട്ടിലായിരുന്നു പീഡനം. തളിപ്പറമ്പ് ഇൻസ്പെക്ടർ ആയിരുന്ന എ.വി.ദിനേശ്, എസ്ഐ പി.യദു കൃഷ്ണൻ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
English Summary:
POCSO : 77-year-old grandfather sentenced to 36 years imprisonment and fined ₹2.5 lakhs by Thalassery POCSO court for sexually assaulting his seven-year-old granddaughter. The case highlights the urgent need for stronger child protection measures in Kerala.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.