ADVERTISEMENT

തിരുവനന്തപുരം∙ കിളിമാനൂരിൽ എൽഇഡി ഡിസ്പ്ലേ സ്ഥാപിക്കുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റു മരിച്ചു. ആറ്റിങ്ങൽ കോരാണി ഇടയ്ക്കോട് ഇളയന്റെ വിള വീട്ടിൽ ലിജു ഗോപിനാഥ് (42) ആണ് മരിച്ചത്. വെള്ളല്ലൂർ ഊന്നംകല്ലിൽ  റാപ്പർ വേടന്റെ സംഗീത പരിപാടിക്കായി എൽഇഡി ഡിസ്പ്ലേ സ്ഥാപിക്കുന്നതിനിടെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. ഉടൻ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർ‍ച്ചറിയിൽ.

English Summary:

Vedan Concert Tragedy: Technician Dies After Electric Shock During Vedan Concert

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com