വളർത്തു നായയുടെ നഖം കൊണ്ട് പോറലേറ്റു: ആലപ്പുഴയിൽ പ്ലസ് ടു വിദ്യാർഥി പേവിഷബാധയെത്തുടർന്ന് മരിച്ചു

Mail This Article
×
ആലപ്പുഴ∙ വളർത്തു നായയുടെ നഖം കൊണ്ടുള്ള പോറലേറ്റ് പേവിഷബാധയുണ്ടായതിനെത്തുടർന്ന് വിദ്യാർഥി മരിച്ചു. മെഡിക്കൽ കോളജ് ആശുപതിയിൽ ചികിത്സയിലായിരുന്ന തകഴി ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി സൂരജ് (17) ആണ് മരിച്ചത്. ബന്ധുവീട്ടിൽ വച്ച് വളർത്തു നായയുടെ നഖം കൊണ്ട് പോറലേറ്റെങ്കിലും വിദ്യാർഥി വാക്സീൻ എടുത്തിരുന്നില്ല. മൃതദേഹം എംബാം ചെയ്ത് ബന്ധുക്കൾക്കു കൈമാറി.
English Summary:
Rabies Death: 17-year-old boy from Alappuzha died after being bitten by a pet dog, highlighting the crucial need for prompt medical attention and anti-rabies vaccination.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.