ADVERTISEMENT

പയ്യന്നൂർ∙ കരിവെള്ളൂരിലെ വിവാഹ വീട്ടിൽനിന്നും നവവധുവിന്റെ സ്വർണം മോഷ്ടിച്ച യുവതി പിടിയിൽ. വരന്റെ ബന്ധു വേങ്ങാട് സ്വദേശി വിപിനിയാണ് (46) പിടിയിലായത്. സ്വർണത്തോടുള്ള ഭ്രമം കൊണ്ടാണ് കവർച്ച നടത്തിയതെന്ന് വിപിനി പറഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ സ്വർണം വീടിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നു.

പാലിയേരി കെഎസ്ഇബി മുൻ ഓവർസീയർ സി.മനോഹരന്റെ മകൻ എ.കെ.അർജുന്റെ ഭാര്യ കൊല്ലം സ്വദേശി ആർച്ച എസ്. സുധിയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മേയ് ഒന്നിനായിരുന്നു വിവാഹം. അടുത്ത ദിവസം ബന്ധുക്കളെ കാണിക്കാൻ ആഭരണം എടുത്തപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകി.

ബുധനാഴ്ച രാവിലെ വീട്ടുകാരുടെ മൊഴി എടുക്കാനെത്തിയ പൊലീസാണ് സഞ്ചിയിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ വീടിന് സമീപത്തു നിന്നും ആഭരണങ്ങൾ കണ്ടെത്തിയത്. തുടർന്ന് പയ്യന്നൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവായ വിപിനിയെ പിടികൂടിയത്.

English Summary:

Woman Arrested for Stealing Gold at Karivelloor: Karivelloor wedding gold theft resulted in the arrest of Vipini, a relative who confessed to the crime due to her obsession with gold. The stolen jewelry was later recovered near the suspect's residence after she abandoned it.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com