ADVERTISEMENT

തിരുവനന്തപുരം∙ പത്മനാഭ സ്വാമി ക്ഷേത്രത്തിൽനിന്നും 107 ഗ്രാം സ്വർണം മോഷണം പോയതായി പരാതി. ശ്രീകോവിലിൽ സ്വർണം പൂശാനായി സൂക്ഷിച്ചിരുന്ന 13.5 പവന്‍ സ്വർണമാണ് മോഷണം പോയിരിക്കുന്നത്. വ്യാഴാഴ്ചയായിരുന്നു സംഭവം.

അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്തുള്ള ലോക്കറിൽ നിന്നാണ് സ്വര്‍ണം കാണാതായത്. ക്ഷേത്രത്തിലെ രീതിയനുസരിച്ച് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു സ്വർണം തൂക്കി നൽകുകയും തിരികെ വയ്ക്കുകയും ചെയ്യുന്നത്. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ഫോർട്ട് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

English Summary:

Gold theft at Padmanabhaswamy Temple: Gold theft at the Padmanabhaswamy Temple in Thiruvananthapuram has prompted a police investigation. 107 grams of gold, meant for gilding, disappeared from a secure locker within the temple.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com