ADVERTISEMENT

കുറവിലങ്ങാട് (കോട്ടയം) ∙ കൂത്താട്ടുകുളം - പാലാ റോഡിൽ താമരക്കാട് ഷാപ്പുംപടിയിൽ നിയന്ത്രണം വിട്ട കാർ ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറി ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റു. ലോട്ടറി വിൽപനക്കാരനായ മൂവാറ്റുപുഴ പണ്ടപ്പിള്ളി തോട്ടക്കര പുതുമന കുന്നത്ത് മാത്യു (66) ആണ് മരിച്ചത്.

താമരക്കാട് പെരുമാലിക്കരയിൽ ബാലചന്ദ്രൻ (53), താമരക്കാട് തെക്കേകുറ്റ് ടോമി (55) എന്നിവർക്ക് സാരമായി പരുക്കേറ്റു. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 8.45 നായിരുന്നു അപകടം. പാലാ ഇടമറ്റം ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികത്ത് വർത്തമാനം പറയുകയായിരുന്നവർക്ക് ഇടയിലേക്ക് ഇടിച്ചു കയറി. ഇവരെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ മറിഞ്ഞു.

മരിച്ച മാത്യുവിന്റെ ബൈക്കും കാർ ഇടിച്ചു തെറിപ്പിച്ചു. പരുക്കേറ്റവരെ നാട്ടുകാർ ഉടൻ തന്നെ കൂത്താട്ടുകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മാത്യുവിന്റെ ജീവൻ രക്ഷിക്കാനായില്ല.

English Summary:

Accident death: Kerala's Kuruvilangad witnessed a fatal car accident, resulting in one death and two injuries.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com