ADVERTISEMENT

കോഴിക്കോട് ∙  താമരശ്ശേരി–കൊയിലാണ്ടി സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം ചാലക്കരയിൽ മദ്യലഹരിയിൽ ഡ്രൈവർ ഓടിച്ച ലോറിയിടിച്ച് രണ്ടു പേർക്ക് പരുക്ക്. ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന ചാലക്കര സ്വദേശി റിസ ഖദീജ (14), മഴയത്ത് മരത്തിന് താഴെ നിർത്തിയ ബൈക്കിലെ യാത്രക്കാരൻ തച്ചംപൊയിൽ അവേലം തിയ്യരുതൊടിക മുഹമ്മദ് റാഫി (42) എന്നിവർക്കാണു പരുക്കേറ്റത്. 

ബാലുശ്ശേരി ഭാഗത്തുനിന്നും അമിതവേഗതയിൽ എത്തിയ മിനിലോറിയാണ് അപകടത്തിനിടയാക്കിയത്. മദ്യലഹരിയിലായിരുന്ന മിനിലോറി ഡ്രൈവർ ബാലുശ്ശേരി കണ്ണാടിപ്പൊയിൽ മേലെ പുതിയോട്ടിൽ എം.പി. പ്രഭാതിനെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. പരുക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ റിസ ഖദീജയെ വിദഗ്ധ പരിശോധനക്കായി ഓമശ്ശേരിയിലെ ശാന്തി ആശുപത്രിയിലേക്ക് മാറ്റി.

English Summary:

Accident on Thamarassery-Koyilandy Highway: A mini-lorry, driven by a drunk driver, struck pedestrians and a parked motorbike, resulting in injuries requiring hospital treatment.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com