രാഷ്ട്രപതി കേരളത്തിൽ എത്തില്ല; ശബരിമല ദർശനം ഒഴിവാക്കിയതായി അറിയിപ്പ്

Mail This Article
തിരുവനന്തപുരം∙ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ കേരള സന്ദര്‍ശനം ഒഴിവാക്കി. ശബരിമല ദര്‍ശനത്തിനായി ഈ ആഴ്ച കേരളത്തില്‍ എത്തുമെന്നാണ് ആദ്യഘട്ടത്തില്‍ അറിയിപ്പു ലഭിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഉള്‍പ്പെടെ ഒരുക്കങ്ങള്‍ പുരോഗിക്കുകയും ചെയ്തിരുന്നു. ഇന്ന് ഉച്ചയോടെയാണ് സന്ദര്‍ശനം ഉണ്ടാകില്ലെന്ന് അറിയിപ്പു ലഭിച്ചതെന്ന് പ്രോട്ടോക്കോള്‍ വിഭാഗം അറിയിച്ചു. ഈ മാസം 18ന് കോട്ടയത്തെത്തി പാലായിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷം 19ന് ശബരിമലയില്‍ ദര്‍ശനം നടത്താനായിരുന്നു തീരുമാനം.
-
Also Read
ഇടവമാസ പൂജ: ശബരിമല നട 14ന് തുറക്കും
എന്നാല്‍ ഇന്ത്യ-പാക്കിസ്ഥാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനം ഒഴിവാക്കിയതായി റിപ്പോര്‍ട്ട് വന്നിരുന്നു. സംഘര്‍ഷം ഒഴിവായതോടെ വീണ്ടും കേരളത്തിലേക്ക് എത്തുന്നുവെന്ന് അറിയിപ്പു ലഭിച്ചിരുന്നു. ഇതിനിടെയാണ് രാഷ്ട്രപതി എത്തുന്നില്ലെന്ന് അധികൃതരെ അറിയിച്ചിരിക്കുന്നത്.