ഇടവമാസ പൂജകള്‍ക്കായി ശബരിമലനട തുറന്നു; അയ്യനെ വണങ്ങി ആയിരങ്ങൾ

Mail This Article
×
ശബരിമല∙ ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്Oരര് രാജീവര്, കണ്ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാംപടിക്കു താഴെ ആഴിയിൽ അഗ്നി പകർന്നു. മഴയെ അവഗണിച്ചും ആയിരങ്ങളാണ് അയ്യപ്പനെ വണങ്ങാൻ കാത്തുനിന്നത്. ഇടവം ഒന്നിനു രാവിലെ 5 മണിക്കു നട തുറക്കും. ഭക്തർക്കു സൗകര്യപ്രദവും സുരക്ഷിതവുമായ തീർത്ഥാടനം ഒരുക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. ഇടവ മാസ പൂജകള്‍ പൂര്‍ത്തിയാക്കി മേയ് 19നു രാത്രി 10 മണിക്കു നട അടയ്ക്കും.
English Summary:
Sabarimala Temple Opens for Edavam Month Poojas: The ceremony commenced at 5 PM with the lighting of the lamp by Melshanthi Arun Kumar Namboothiri, attracting thousands of devotees despite the rain.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.