യുക്രെയ്ൻ സമാധാനശ്രമം: എല്ലാ കണ്ണുകളും തുർക്കിയിലേക്ക്

Mail This Article
×
കീവ് ∙ യുക്രെയ്ൻ–റഷ്യ സംഘർഷത്തിനു പരിഹാരം കാണാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് നേരിട്ടു സംസാരിക്കേണ്ടതുണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. തുർക്കിയിലെ അങ്കാറയിൽ യുക്രെയ്ൻ സമാധാന ചർച്ച നടക്കാനിരിക്കെയാണ് സെലെൻസ്കിയുടെ പ്രസ്താവന. പുട്ടിൻ തുർക്കിയിലേക്കു പോകുന്ന കാര്യത്തിൽ റഷ്യ ഇനിയും പ്രതികരിച്ചിട്ടില്ല. യുക്രെയ്നുമായി നേരിട്ടു ചർച്ചയാണ് വേണ്ടതെന്നു പുട്ടിൻ ഞായറാഴ്ച പറഞ്ഞിരുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാളെ അബുദാബിയിൽനിന്ന് തുർക്കിയിലെത്തും. ആവശ്യമെങ്കിൽ ചർച്ചയിൽ പങ്കെടുക്കാമെന്ന് ട്രംപ് പറഞ്ഞിരുന്നു. യുഎസിലെ മുതിർന്ന നയതന്ത്രജ്ഞരായ കീത്ത് കെല്ലോഗിനെയും ഗ്രാം സ്ലാറ്ററിയെയും ട്രംപ് യുക്രെയ്ൻ സമാധാന ചർച്ചകൾക്കായി നിയോഗിച്ചിട്ടുണ്ട്.
English Summary:
Ukraine Peace Talks: Zelenskyy Pushes for Putin Meeting in Turkey
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.