ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി ബെയ്ലിന് ദാസ്

Mail This Article
തിരുവനന്തപുരം∙ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ വഞ്ചിയൂര്‍ കോടതിയിലെ ബെയ്ലിന് ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. മര്‍ദനമേറ്റ ജെ.വി.ശ്യാമിലിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇതോടെ മുങ്ങിയ പ്രതിക്കായി പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
തന്റെ ജൂനിയറായ പാറശാല കരുമാനൂര്‍ കോട്ടവിള പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്യാമിലിയെ (26) മര്‍ദിച്ച ശേഷം ബെയ്ലിന് ദാസ് വലിയതുറ കോസ്റ്റല്‍ സ്പെഷല്‍റ്റി ആശുപത്രിയിലെത്തി ചികിത്സ തേടിയതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. മുഖത്തു പരുക്കേറ്റെന്നാണ് ആശുപത്രിയില്‍ അറിയിച്ചത്. ശ്യാമിലിക്കെതിരെ കൗണ്ടര്‍ കേസെടുപ്പിക്കാനായിരുന്നു ഈ നീക്കമെന്നാണു പൊലീസ് കരുതുന്നത്.
പ്രതിക്കായി പൊലീസ് പൂന്തുറയിലെ വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് വഞ്ചിയൂരിലെ ഓഫിസില്‍ വച്ച് ബെയ്ലിന് ദാസ് ശ്യാമിലിയുടെ മുഖത്തടിച്ചത്.