ADVERTISEMENT

ചെന്നൈ∙ ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രഫ. കെ.എം. ഖാദർ മൊയ്തീൻ- തമിഴ്‌നാട് (പ്രസിഡന്റ്), പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ (പൊളിറ്റിക്കൽ അഡ്വസൈറി കമ്മിറ്റി ചെയർമാൻ), പി.കെ. കുഞ്ഞാലിക്കുട്ടി (ജനറൽ സെക്രട്ടറി), ഇ.ടി മുഹമ്മദ് ബഷീർ എം.പി (ഓർഗനൈസിങ് സെക്രട്ടറി), ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി (സീനിയർ വൈസ് പ്രസിഡന്റ്), പി.വി. അബ്ദുൽ വഹാബ് എം.പി (ട്രഷറർ).

കെ.പി.എ. മജീദ് എംഎൽഎ- കേരളം, എം അബ്ദുറഹ്മാൻ മുൻ എംപി- തമിഴ്‌നാട്, സിറാജ് ഇബ്രാഹിം സേട്ട് -കർണാടക, ദസ്ത്ഗീർ ഇബ്രാഹിം ആഗ- കർണാടക, എസ്. നഈം അക്തർ- ബിഹാർ, കൗസർ ഹയാത്ത് ഖാൻ -ഉത്തർപ്രദേശ്, കെ. സൈനുൽ ആബിദീൻ– കേരളം (ക്ഷേമ പദ്ധതികൾ) എന്നിവർ വൈസ് പ്രസിഡന്റുമാരും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ -കേരളം, ഖുർറം അനീസ് ഉമർ- ഡൽഹി, നവാസ് കനി എംപി -തമിഴ്‌നാട്, അഡ്വ. ഹാരിസ് ബീരാൻ എംപി -കേരളം, അബ്ദുൽ ബാസിത് -തമിഴ്നാട്, ടി.എ. അഹമ്മദ് കബീർ- കേരളം, സി.കെ. സുബൈർ -കേരളം എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

ആസിഫ് അൻസാരി - ഡൽഹി, അഡ്വ. ഫൈസൽ ബാബു- കേരളം, ഡോ.നജ്മുൽ ഹസ്സൻ ഗനി -യു.പി, ഫാത്തിമ മുസഫർ- തമിഴ്‌നാട്, ജയന്തി രാജൻ -കേരളം, അഞ്ജനി കുമാർ സിൻഹ -ജാർഖണ്ഡ്, എം.പി മുഹമ്മദ് കോയ -കേരളം (ക്ഷേമ പദ്ധതികൾ) എന്നിവർ അസി. സെക്രട്ടറിമാരുമാണ്. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തിൽ ചേർന്ന ദേശീയ കൗൺസിൽ യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

English Summary:

Key Changes in IUML Leadership: The Indian Union Muslim League (IUML) has announced its new office bearers, including President Prof. K.M. Khader Mohideen and General Secretary P.K. Kunhalikutty.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com