വീട്ടിൽനിന്നും ദുർഗന്ധം; അന്വേഷണത്തിൽ വയോധിക ദമ്പതികള്‍ തൂങ്ങിമരിച്ച നിലയിൽ

Mail This Article
×
റാന്നി∙ വയോധിക ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കാണ്ടെത്തി. പഴവങ്ങാടി പഞ്ചായത്തിൽ മുക്കാലുമൺ ചക്കുതറയിൽ സഖറിയ മാത്യു (76), ഭാര്യ അന്നമ്മ (73) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വീട്ടിൽ ദമ്പതികൾ മാത്രമാണ് താമസിച്ചിരുന്നത്. ഇവരുടെ ഏകമകൻ എറണാകുളത്ത് ജോലി ചെയ്യുകയാണ്.
3 ദിവസം മുൻപ് മകൻ വീട്ടിലെത്തിയിരുന്നു. 2 ദിവസമായി മാതാപിതാക്കളെ ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടാതെ വന്നതോടെ മകൻ, സമീപവാസിയായ ബന്ധുവിനെ വിട്ട് അന്വേഷിച്ചിരുന്നു. ഇതോടെ വീട്ടിൽനിന്നു ദുർഗന്ധമുണ്ടായത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
English Summary:
Couple found dead: Elderly Couple Found Dead in Ranni Home.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.