ADVERTISEMENT

ആലപ്പുഴ ∙ കോളറ രോഗ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച തലവടി സ്വദേശിയുടെ പരിശോധനാ ഫലം നെഗറ്റീവ്. രക്തപരിശോധനയിൽ കോളറയുടെ സാന്നിധ്യം കണ്ടെത്തിയെങ്കിലും വിസർജ്യ സാംപിൾ പരിശോധിച്ചതിൽ കോളറ കണ്ടെത്താനായില്ല. രണ്ടു പരിശോധനാ ഫലവും പോസിറ്റീവ് ആണെങ്കിൽ മാത്രമേ കോളറ സ്ഥിരീകരിക്കാനാകൂവെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തലവടി സ്വദേശി പി.ജി. രഘു (48) ഇന്നു പുലർച്ചെയാണു മരിച്ചത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നടത്തിയ രക്തപരിശോധനയിലാണു കോളറ സാന്നിധ്യം കണ്ടെത്തിയത്. . വിസർജ്യ പരിശോധനഫലം ഇന്നു രാവിലെയാണു ലഭിച്ചത്. തലവടി സ്വദേശിയെ കടുത്ത വയറിളക്കവും ഛർദിയുമായാണ് സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കോളറയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. കരൾ സംബന്ധമായ അസുഖങ്ങൾ കൂടി ഉള്ളയാളായിരുന്നു രഘു.

തലവടി പഞ്ചായത്തിൽ കോളറ രോഗബാധ സംശയിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം പുറത്തിറക്കി. ശുദ്ധജല സ്രോതസ്സുകളിൽ നിന്നു സാംപിൾ ശേഖരിച്ചു. ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കും. ആരോഗ്യവകുപ്പിന്റെ നിർദേശമനുസരിച്ചു തലവടി പഞ്ചായത്ത് ആറാം വാർഡിൽ ആശാപ്രവർത്തകരുടെ നേതൃത്വത്തിൽ വെക്ടർ സർവേ ആരംഭിച്ചു. മഴക്കാലപൂർവ രോഗപ്രതിരോധ പ്രവർത്തനവും സജീവമാക്കി.

English Summary:

Cholera: Man undergoing treatment for cholera symptoms has died in Alappuzha.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com