കോട്ടപ്പാറ വ്യൂ പോയിന്റിൽ മലകയറ്റത്തിനിടെ 70 അടി താഴ്ചയിലേക്ക് വീണ് യുവാവ്; അദ്ഭുത രക്ഷപ്പെടൽ–വിഡിയോ

Mail This Article
×
തൊടുപുഴ∙ ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിൽ അപകടത്തിൽപ്പെട്ട യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചെ സുഹൃത്തുക്കൾക്കൊപ്പം മല കയറിയ വണ്ണപ്പുറം സ്വദേശി സാംസൺ ജോർജാണ് 70 അടി താഴ്ചയിലേക്കു വീണത്.

സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് തൊടുപുഴയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി സാംസണെ താഴ്ചയിലിറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു. മഴപെയ്തു നനഞ്ഞു കിടന്നിരുന്ന പാറയിൽ നിന്ന് ഇയാൾ തെന്നി വീഴുകയായിരുന്നു. കൈക്ക് പരുക്കേറ്റ സാംസണെ തൊടുപുഴയിലെത്തിച്ച് ചികിത്സ നൽകി
English Summary:
Man Survives Miraculous 70-Foot Fall: A young man miraculously survived a 70-foot fall during a mountain climb in Idukki. Rescued by fire and rescue services, he sustained injuries but is recovering.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.