വിവാഹ വീട്ടിൽ മോഷണം: കിടപ്പുമുറിയിൽ സൂക്ഷിച്ച പണപ്പെട്ടി കവർന്നു; വീട്ടിൽ കയറിയത് വാതിലിന്റെ പൂട്ട് തകർത്ത്

Mail This Article
×
കോഴിക്കോട് ∙ പേരാമ്പ്ര പൈതോത്ത് വിവാഹ വീട്ടിൽ കിടപ്പുമുറിയിൽ സൂക്ഷിച്ച പണപ്പെട്ടി കുത്തിത്തുറന്ന് പണം കവർന്നു. പൈതോത്ത് കോറോത്ത് സദാനന്ദന്റെ വീട്ടിലാണ് സംഭവം. ഞായറാഴ്ച ആയിരുന്നു സദാനന്ദന്റെ മകളുടെ വിവാഹം. പണം അടങ്ങിയ പെട്ടി വീടിന്റെ ഓഫിസ് മുറിയിൽ വച്ച് പൂട്ടി വീട്ടുകാർ ഉറങ്ങാൻ കിടന്നതായിരുന്നു. വീടിനു പിൻഭാഗത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്.
ഇന്ന് രാവിലെ പന്തൽ അഴിക്കാൻ വന്ന തൊഴിലാളികളാണ് സമീപത്തുള്ള കുറ്റിക്കാട്ടിൽ പണപ്പെട്ടി കണ്ടത്. തൊഴിലാളികൾ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. അപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്. പേരാമ്പ്ര പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും ഡോഗ് സ്‌ക്വാഡും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
English Summary:
Money stolen from the wedding house: Kozhikode burglary during a wedding left a family in Payyoth, Perambra, without their cash. The stolen cash box was later recovered by workers near the house, leading to a police investigation.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.