ADVERTISEMENT

തിരുവനന്തപുരം ∙ കുവൈത്തിൽ‌ നിന്ന് രണ്ടു ദിവസം മുന്‍പ് നാട്ടിലെത്തിയ ആള്‍ നാഗര്‍കോവില്‍ ഭൂതപ്പാണ്ടിക്കു സമീപം കാര്‍ നിയന്ത്രണം വിട്ട്  കനാലിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചു. ഇരണിയലിനു സമീപം കട്ടിമാങ്കോട് സ്വദേശി ക്രിസ്റ്റോഫര്‍ (51) ആണ് മരിച്ചത്. ഭാര്യ ജ്ഞാനഷീല വിദേശത്തു നഴ്സാണ്. മക്കള്‍ മൂന്നുപേരും കട്ടിമാങ്കോട്ടുള്ള ജ്ഞാനഷീലയുടെ മാതാവിനോടൊപ്പമാണ് താമസം. 

രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് നാട്ടിലെത്തിയ ക്രിസ്റ്റോഫര്‍ ബന്ധുവിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച വൈകിട്ടാണ് തന്റെ കാറില്‍ ഭൂതപ്പാണ്ടിയില്‍ എത്തിയത്. മടക്കയാത്രയില്‍ നാവല്‍ക്കാടിനു സമീപത്തു വച്ചു നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ അരശിയര്‍ കനാലിലേക്കു മറിയുകയായിരുന്നു. കാറിനുള്ളില്‍ കുടുങ്ങിയ ക്രിസ്റ്റോഫറിനെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

English Summary:

Car Accident Claims Life Near Boothapandi: Nagercoil accident claims the life of a man, Christopher.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com