ADVERTISEMENT

തിരുവനന്തപുരം ∙ ആര്‍എംപി യുഡിഎഫുമായി സഹകരിക്കുന്ന മാതൃകയില്‍ പി.വി.അന്‍വറും യുഡിഎഫിനൊപ്പം സഹകരിക്കും. ഔദ്യോഗിക പ്രഖ്യാപനം അടുത്തു തന്നെ ഉണ്ടാകും. ഘടകകക്ഷികളുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് ചര്‍ച്ച നടത്തുന്നത്. ഹൈക്കമാന്‍ഡിന്റെ അനുമതിയോടെ അടുത്തുതന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് നേതൃത്വം ആലോചിക്കുന്നത്. 

യുഡിഎഫിന്റെ അസോഷ്യേറ്റ് അംഗമാകാന്‍ തൃണമൂല്‍ നേതൃത്വത്തിന്റെ അനുമതി കഴിഞ്ഞ ദിവസം അന്‍വര്‍ വാങ്ങിയിരുന്നു. മുന്നണിയുടെ ഭാഗമാകാതെ പുറത്തുനിന്നു പിന്തുണ നല്‍കുന്ന രീതിയാണ് അസോഷ്യേറ്റ് അംഗത്വം. തിരഞ്ഞെടുപ്പില്‍ സഹകരിക്കുകയും നിയമസഭയില്‍ ഒരു ബ്ലോക്ക് ആയി ഇരിക്കുകയും ചെയ്യുമെങ്കിലും അസോഷ്യേറ്റ് അംഗത്തിനു മുന്നണി യോഗങ്ങളില്‍ പങ്കെടുക്കാനാവില്ല. 

അന്‍വര്‍ ഉള്‍പ്പെട്ട തൃണമൂലിനെ മുന്നണിയുടെ ഭാഗമാക്കാനാവില്ലെന്നു യുഡിഎഫ് മുന്‍പ് അറിയിച്ചിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകളിലാണ് അസോഷ്യേറ്റ് അംഗമെന്ന ആശയം ഉയര്‍ന്നത്.

English Summary:

P.V. Anwar's association with the UDF strengthens the opposition in Kerala : An official announcement is expected soon after discussions with constituent parties and high command approval.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com