ദർശനം കഴിഞ്ഞ് മടങ്ങവെ നീലിമലയിൽ വച്ച് ഷോക്കേറ്റു; ശബരിമല തീർഥാടകയ്ക്ക് ദാരുണാന്ത്യം

Mail This Article
×
ശബരിമല ∙ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തെലങ്കാന സ്വദേശിയായ തീർഥാടക ഷോക്കേറ്റ് മരിച്ചു. ഗോപാൽപേട്ട പാക്കുലം സ്വദേശി ഭാരതാമ്മ (64) ആണ് മരിച്ചത്. നീലിമലയ്‌ക്ക് സമീപം വൈകിട്ട് ആറരയോടെ ആയിരുന്നു അപകടം.
കനത്ത മഴയിൽ നീലിമലയ്‌ക്ക് സമീപം വെള്ളം കുടിക്കാനുള്ള ഷെഡിൽ കയറുമ്പോൾ പൊട്ടിക്കിടന്ന വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പമ്പ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
English Summary:
Telangana Pilgrim Dies After Electric Shock at Sabarimala: Electric shock claimed the life of a Telangana pilgrim at Sabarimala. Bharathamm, 64, received a fatal shock near Neelimalai during heavy rainfall while seeking shelter.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.