ADVERTISEMENT

കൊച്ചി ∙  സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൊച്ചി രാജ്യാന്തര വിമാനത്താവള ലോഞ്ചിൽ കേക്ക് മുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർക്ക് മധുരം നൽകിയായിരുന്നു മുഖ്യമന്ത്രിയുടെ ആഘോഷം. മന്ത്രിമാരായ കെ.രാജൻ, പി.രാജീവ്, കെ. കൃഷ്‌ണൻകുട്ടി, റോഷി അഗസ്റ്റിൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.ബി. ഗണേഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ 21ന് തുടങ്ങിയ ജില്ലാതല വാർഷികാഘോഷങ്ങൾ പുരോഗമിക്കുകയാണ്. തിരഞ്ഞെടുപ്പ് വർഷമായതിനാൽ ക്ഷേമ പെൻഷൻ കൂട്ടുന്നത് ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ വൈകാതെയുണ്ടാകുമെന്നാണ് വിലയിരുത്തൽ‌. അതേസമയം, സമസ്ത മേഖലകളിലും പരാജയപ്പെട്ടിട്ടും കോടികൾ ചെലവിട്ട് വാർഷികാഘോഷം നടത്താനുള്ള സർക്കാരിന്റെ തൊലിക്കട്ടി തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

English Summary:

Kerala Government's Fourth Anniversary: Kerala Chief Minister Pinarayi Vijayan celebrated his cabinet's fourth anniversary. Leader of the Opposition V.D. Satheesan criticized the celebrations amidst alleged government failures.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com