‘പ്രതിയുടെ മുഖം കാണിക്കണം’; ആക്രോശിച്ച് നാട്ടുകാർ: മൂന്നര വയസ്സുകാരിയെ കൊന്ന അമ്മയുമായി തെളിവെടുപ്പ്

Mail This Article
×
കൊച്ചി ∙ മൂന്നര വയസ്സുകാരിയായ കുഞ്ഞിനെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയെ മൂഴുക്കുളം പാലത്തിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. പാലത്തിന്റെ മധ്യഭാഗത്ത് എത്തുന്നതിനു മുൻപ് ഇവിടെ വച്ചാണ് മകളെ പുഴയിലേക്ക് എറിഞ്ഞതെന്ന് പൊലീസിനോട് അമ്മ പറഞ്ഞു. പ്രതിയുടെ മുഖം കാണിക്കണമെന്ന് പ്രദേശവാസികളുടെ ആക്രോശത്തിനിടെയായിരുന്നു പൊലീസ് തെളിവെടുപ്പ്.
വൈകാരികമായാണ് നാട്ടുകാർ പൊലീസിനോട് പെരുമാറിയത്. തെളിവെടുപ്പിനു ശേഷം പ്രതിയുമായി പൊലീസ്, സ്റ്റേഷനിലേക്ക് മടങ്ങി. 10 മിനിറ്റ് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. കുട്ടിയ്ക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ നാട്ടുകാർ അടക്കം നൂറോളം പേരാണ് പ്രദേശത്ത് തടിച്ചുകൂടിയത്.
English Summary:
Kochi child murder: Police investigated the crime scene at Moozhakkulam bridge with the accused mother. The 10-minute investigation followed the mother's confession and amidst protests from locals.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.